കുടുംബവഴക്കിനെ തുടർന്ന് യുവതി കിണറ്റിൽ ചാടി മരിച്ചു. തിരുവനന്തപുരം വിഴിഞ്ഞത്താണ് സംഭവം.......
തിരുവനന്തപുരം: എംഎൽഎയായതിന് ശേഷം തിരുവനന്തപുരം നഗരസഭയിൽ കൗൺസിലർ ആവാനായി മത്സരത്തിനിറങ്ങുകയാണ് കോൺഗ്രസ് നേതാവ് കെ.എസ്. ശബരിനാഥൻ.......

ദോഹ: ഖത്തര്‍ ഇന്ത്യന്‍ ഫുട്ബോള്‍ ഫോറത്തിന്റെ ഖിഫ് സീസണ് 16 സൂപ്പര്‍ കപ്പ് 2025 ലോഞ്ചിംഗ് ചടങ്ങ് ശ്രദ്ധേയമായി
നിരവധി ഖത്തരി പ്രമുഖരുടെയും ഇന്ത്യന്‍ കമ്മ്യൂണിറ്റി നേതാക്കളുടെയും സാന്നിധ്യത്തില്‍ ദോഹ ഷെറോട്ടന്‍ ഹോട്ടലില്‍ നടന്ന പ്രൗഡഗംഭീരമായ ചടങ്ങില്‍ വെച്ച് ഖിഫ് സീസണ് 16 സൂപ്പര്‍ കപ്പ് 2025 ലോഞ്ചിംഗ് ഫിഫ ടെക്നിക്കല്‍ കമ്മിറ്റി മുന്‍ ചെയര്‍മാനും ഏഷ്യന്‍ ഫുട്ബോള്‍ കോണ്‍ഫെഡറേഷന്റെ (എഎഫ്സി) മുന്‍ പ്രസിഡന്റുമായ മുഹമ്മദ് ബിന്‍ ഹമ്മാം നിര്‍വഹിച്ചു.
ഖത്തര്‍ ഫുട്ബോള്‍ അസോസിയേഷന് (ക്യുഎഫ്എ) ജനറല്‍ സെക്രട്ടറി മന്‍സൂര്‍ മുഹമ്മദ് അല്‍ അന്‍സാരി ചടങ്ങ് ഉദ്ഘാടനം ചെയ്തു.
ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുത്തു കൊണ്ട് ഖത്തറിലെ ഇന്ത്യന്‍ അംബാസഡര്‍ വിപുല്‍ സൂപ്പര്‍ കപ്പ് 2025 ട്രോഫി സദസ്സിനു മുന്നില്‍ അനാച്ഛാദനം ചെയ്തു.
ഖിഫ് ടൂര്‍ണമെന്റിന്റെ സംഘാടനത്തെ അഭിനന്ദിച്ചു കൊണ്ടും എല്ലാവിധ പിന്തുണയും അറിയിച്ചു കൊണ്ടുമാണ് ഖ്യു എഫ് എ സെക്രട്ടറിയും ഇന്ത്യന്‍ അംബാസിഡറും ചടങ്ങില്‍ സംസാരിച്ചത്.
ഖിഫ് മുന്‍ പ്രസിഡന്റ് പരേതനായ കെ മുഹമ്മദ് ഈസക്ക് ആദരാജ്ഞലികള്‍ അര്‍പ്പിച്ചുകൊണ്ടും പ്രാര്‍ത്ഥിച്ചു കൊണ്ടുമാണ് ലോഞ്ചിങ് ചടങ്ങിന് തുടക്കം കുറിച്ചത്.
ഖത്തര്‍ ധനകാര്യ മന്ത്രാലയത്തിന്റെ മുന്‍ ജോയിന്റ് സെക്രട്ടറി അഹമ്മദ് അലി ബൂകഷീഷ, ആഭ്യന്തര മന്ത്രാലയത്തിലെ സീനിയര്‍ ഓഫീസര്‍ ഹസ്സന് അല്‍ ഖലീഫ, ഖത്തര്‍ ഫുട്ബോള്‍ അസോസിയേഷന് (ക്യുഎഫ്എ) മാര്‍ക്കറ്റിംഗ് ഡയറക്ടര്‍ ഖാലിദ് മുബാറക് അല്‍ കുവാരി തുടങ്ങിയ വിശിഷ്ട വ്യക്തികള്‍ ഖിഫ് സീസണ് 16 ലോഞ്ചിങ് വേദിയെ ധന്യമാക്കി.
ഖിഫ് പ്രസിഡന്റ് ഷറഫ് ഹമീദ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ഖിഫിന്റെ എല്ലാ പങ്കാളികള്‍ക്കും സഹകാരികള്‍ക്കും അദ്ദേഹം പ്രത്യേകം നന്ദി അറിയിച്ചു. ......
ചെന്നൈ : മംഗലാപുരത്ത് നടന്ന മംഗലാപുരം ഇന്ത്യ ഇന്റർനാഷണൽ ചലഞ്ച് 2025 ബാഡ്മിന്റൺ ടൂർണമെന്റിൽ ഹാറ്റ്സൺ ബാഡ്മിന്റൺ സെന്ററിൽ നിന്നുള്ള റിത്വിക് സഞ്ജീവി പുരുഷ സിംഗിൾസ് കിരീടം നേടി.
ലോകത്ത് 60-ാം റാങ്കിൽ നിൽക്കുന്ന 22-കാരനായ റിത്വിക്, സ്വന്തം നാട്ടുകാരനായ റൗണക് ചൗഹാനെയാണ് (14-21, 21-19, 21-19) ഫൈനലിൽ പരാജയപ്പെടുത്തിയത്.
ഹാറ്റ്സൺ ബാഡ്മിന്റൺ സെന്ററിലെ മുഖ്യ പരിശീലകനായ രജനീകാന്ത് , റിത്വിക്കിൻ്റെ നേട്ടത്തിൽ അതിയായ അഭിമാനം പ്രകടിപ്പിച്ചു: "റിത്വിക്കിൻ്റെ സമർപ്പണം, കഠിനാധ്വാനം, സെന്ററിൻ്റെ പരിശീലനം എന്നിവ നാമെല്ലാവരും അഭിമാനിക്കുന്ന ഒരു ചാമ്പ്യനെ സൃഷ്ടിച്ചു. അത്തരം പ്രതിഭകളെ വളർത്തിയെടുക്കുന്നതിലും ഇന്ത്യൻ ബാഡ്മിന്റണിൻ്റെ ഭാവി രൂപപ്പെടുത്തുന്നതിലും ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്."
റിത്വിക്കിനെ അഭിനന്ദിച്ചുകൊണ്ട് ഹാറ്റ്സൺ അഗ്രോ പ്രോഡക്ട്സ് ലിമിറ്റഡിൻ്റെ ചെയർമാൻ ആർ.ജി. ......
ജീവിതത്തെ കുറിച്ചുള്ള അന്വേഷണമാണ് ദോസ്തോവിസ്കിയുടെ കൃതികളെന്നു വേണു വിദേശം അഭിപ്രായപ്പെട്ടു. ദോസ്തോവിസ്കി ഒരു ഇതിഹാസമാണ്, അദ്ദേഹത്തിന്റെ കൃതികൾ ലോകം മുഴുവൻ തർജ്ജിമ ചെയ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പാവപ്പെട്ടവർ, അപരൻ, നിന്ന്ദിതരും പീഡിതരും കുറ്റവും ശിക്ഷയും കാരമോ സോവ് സഹോദരങ്ങൾ എന്നിവ ലോക ശ്രദ്ധ പിടിച്ചു പറ്റിയിട്ടുള്ള കൃതികളാണ്. ......
മുംബൈ – പ്രീമിയം ഇലക്ട്രിക് ഇരുചക്ര വാഹന നിർമ്മാതാക്കളിലൊന്നായ ഒഡീസ് ഇലക്ട്രിക് 2025 ഒക്ടോബറിൽ 148% വിൽപ്പനാ വർദ്ധനവ് രേഖപ്പെടുത്തി. 2024 ഒക്ടോബറിൽ 453 യൂണിറ്റായിരുന്നത് ഈ വർഷം 1125 യൂണിറ്റായി ഉയർന്നു.
ഇന്ത്യയിലുടനീളം ഏകദേശം 300 പിൻ കോഡുകൾ ഉൾക്കൊള്ളുന്ന ഒഡീസ് ഇലക്ട്രിക്കിൻ്റെ വിതരണ ശൃംഖലയും അതിൻ്റെ ഏറ്റവും പുതിയ സ്മാർട്ട് ഇലക്ട്രിക് സ്കൂട്ടറുകളുടെ പോർട്ട്ഫോളിയോയ്ക്കുള്ള ശക്തമായ ഡിമാൻഡും ഈ വിൽപ്പന വളർച്ചയെ മുന്നോട്ട് നയിക്കുന്നു.
പുതുതായി പുറത്തിറക്കിയ റേസർ നിയോ, സ്നാപ്പ്, ഹൈഫൈ, ഹൈ-സ്പീഡ് ഒഡീസ് സൺ എന്നിവ വിപണിയിൽ ശ്രദ്ധേയമായ ട്രാക്ഷൻ നേടിയിട്ടുണ്ട്. ......
നരേന്ദ്ര മോദി സർക്കാരിന്റെ വികസന നേട്ടങ്ങ |ളും പദ്ധതികളും ജനങ്ങളിലെത്തിക്കുന്നതിനായി ബിജെപി എറണാകുളം സിറ്റി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ,സിറ്റി ജില്ലാ പ്രസിഡണ്ട് അഡ്വ. കെ.എസ്. ......
ചെങ്ങന്നൂര്‍: നഗരസഭ ആയുര്‍വേദ ആശുപത്രിയുടെ സഹകരണത്തോടെ വനിതകള്‍ക്കായുള്ള സൗജന്യ യോഗ പരിശീലനം ആരംഭിച്ചു. നഗരസഭ ചെയര്‍പേഴ്സണ്‍ അഡ്വ: ശോഭാ വര്‍ഗീസ് ഉദ്ഘാടനം ചെയ്തു. ......
വെൺമണി: വലിയ വായനശാലകൾ നിർമ്മിച്ചതുകൊണ്ടു മാത്രമായില്ല, നല്ല വായനയും ഉറപ്പാക്കണമെന്ന് ഫിഷറീസ് - സംസ്കാരിക-യുവജനകാര്യ മന്ത്രി സജി ചെറിയാൻ പ്രസ്താവിച്ചു. ഭൗതിക പുരോഗതിക്കൊപ്പം സാംസ്കാരി കോന്നമനത്തിനും മുന്തിയ പ്രാധാന്യമാണ് സർക്കാർ നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു.
വെണ്മണി പഞ്ചായത്ത് പബ്ലിക് ലൈബ്രറിക്കു വേണ്ടി എം.എൽ.എ ഫണ്ടിൽ നിന്ന് 35 ലക്ഷം രൂപ വിനിയോഗിച്ച് കല്യാതയിൽ നിർമ്മിച്ച സാംസ്കാരിക നിലയം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സജി ചെറിയാൻ. ......